2011 ഡിസംബർ 14, ബുധനാഴ്‌ച

പ്രഭാവം പഠനക്യാമ്പ്

മലയാളവിഭാഗം
സെന്റ് തോമസ് കോളെജ്
കോഴഞ്ചേരി


പ്രഭാവം
പഠനക്യാമ്പ്





2011 ഡിസംബർ 8, 9, 10

ഓശാനാ മൌണ്ട്­­, 
ഇടമറ്റം

...........................................................................................

സുഹൃത്തേ,
            കോഴഞ്ചേരി സെന്റ് തോമസ് കോളജ് മലയാളവിഭാഗം ഭാഷാപോഷണ വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനക്യാമ്പ് ഡിസംബർ 8,9,10 തീയതിക ളിൽ ഇടമറ്റം ഓശാനാമൌണ്ടിൽ വച്ച് നടക്കുകയാണ്.
            സർഗ്ഗവാസനകളുടെ പരിപോഷണത്തിനൊപ്പം ക്രിയാത്മകമായ ഇടപെടൽ ശക്തിയായി വിദ്യാർത്ഥിസമൂഹത്തെ വളർത്തുകയെന്നതും ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നു.അക്കാദ മിക-സാഹിത്യ–സാംസ്കാരിക മേഖലകളിലെ പ്രമുഖർ അതിഥികളായെത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം 08/12/2011 വ്യാഴാഴ്ച 4 പി.എം ന് പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ.സി.(ഡോ) സെലിൻ SABS നിർവ്വഹിക്കുന്നു.

താങ്കളുടെ സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്


പ്രൊഫ.റോയ്സ് പി.ഡേവിഡ്                                 പ്രൊഫ.ജയ്സൺ ജോസ്
(മലയാള വിഭാഗം അദ്ധ്യക്ഷൻ)                                ( ക്യാമ്പ് കോ-ഓർഡിനേറ്റർ)

                          ........................................................................................

പ്രോഗ്രാം
08/12/2011

04.00 P.M:ഉദ്ഘാടന സമ്മേളനം
            
ഈശ്വരപ്രാർത്ഥന

സ്വാഗതം : പ്രൊഫ.ജയ്സൺ ജോസ്
(ക്യാമ്പ് കോ-ഓർഡിനേറ്റർ)

അദ്ധ്യക്ഷപ്രസംഗം:പ്രൊഫ.സാറാമ്മ വർഗ്ഗീസ്
(കൺവീനർ,മലയാളം അസോസിയേഷൻ)

ഉദ്ഘാടനം:റവ.സി.(ഡോ) സെലിൻ SABS
(പ്രിൻസിപ്പൽ,അൽഫോൻസാ കോളജ് ,പാലാ)

കൃതജ്ഞത: സഞ്ജിത് എബ്രഹാം തോമസ്
(സെക്രട്ടറി, മലയാളം അസോസിയേഷൻ)

5:൦൦.PM ക്ലാസ് -1 ശ്രീ.റോബി മേലേവീട്ടിൽ (CAPITAL-C, PALA)

8:00.PM ഡിന്നർ

9:00.PM ഒരു നിമിഷം

10:30.PM light off
                                                                          09-12-2011

8:00. AM പ്രഭാത ഭക്ഷണം

09:00. AM ക്ലാസ് -2; ശ്രീ. ചാക്കോ സി. പൊരിയത്ത്

11:൦൦ AM ചായ - വിശ്രമം

11:15.AM കളിത്തട്ട്

11:15.AM കളിത്തട്ട്

1:00 PM ഉച്ച ഭക്ഷണം

1:45.PM  സംവാദം

3:00. pm   ചായ - വിശ്രമം

3:30.pm ക്ലാസ്- 3 ;റവ.ഫാ.ജോൺ കണ്ണന്താനം (St Marys HSS Bharananganam)

5:30.pm ക്ലാസ് - 4; ഡോ.ആൻസി ജോസഫ് (Associate Professor,S D College, Kanjirappally)

7:00.pm ഡിന്നർ

8:30.pm ക്യാമ്പ് ഫയർ

                                                 10/12/2011


7:00. AM പ്രഭാതഭക്ഷണം

8:00. AM മുല്ലപ്പെരിയാർ സമരപ്പന്തൽ സന്ദർശനം


പ്രഭാവം പഠനക്യാമ്പിന്റെ ഉദ്ഘാടനം അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ.സി.(ഡോ).സെലിൻSABS നിർവ്വഹിക്കുന്നു.








              ക്യാമ്പംഗങ്ങൾ ചപ്പാത്തിലെ മുല്ലപ്പെരിയാർ  സമരപ്പന്തൽ സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ

2011 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഭാഷാപോഷണ വർഷാചരണം



ഭാഷാപോഷണ വർഷാചരണം - ഉദ്ഘാടനം


കോഴഞ്ചേരി(10/08/2011):കോഴഞ്ചേരി സെന്റ്.തോമസ് കോളേജ് മലയാളവിഭാഗം പഞ്ചദശകപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭാഷാപോഷണവർഷാചരണ പ്രവർത്ത നങ്ങളുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ ശ്രീ.പെരുമ്പടവം  ശ്രീധരൻ നിർവ്വഹിച്ചു.മലയാളവിഭാഗം അദ്ധ്യക്ഷൻ പ്രൊഫ.റോയ്സ് പി.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.അലക്സാണ്ടർ കെ. സാമുവൽ, ശ്രീ.അടൂർ പ്രദീപ്, പ്രൊഫ.സാറാമ്മ വർഗ്ഗീസ്, സഞ്ജിത് എബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു.
മലയാളിയെ മലയാളിയാക്കുന്നത് മലയാളഭാഷയാണ്.അത് നമ്മുടെ ജീവിതത്തിൽനിന്ന് പുറത്താക്കപ്പെടുന്നതോടെ ഒരു സംസ്കാരത്തെത്തന്നെയാണ് നാം നശിപ്പിക്കുന്നതെന്ന് ശ്രീ.പെരുമ്പടവം ശ്രീധരൻ അഭിപ്രായപ്പെട്ടു.വായനയിലൂടെയാണ് മനുഷ്യൻ പ്രപഞ്ചത്തേയും കാലത്തേയും അറിയുന്നത്.വായിക്കാത്ത  മനുഷ്യന്റെ മനസ്സ്  സൂര്യനുദിക്കാത്ത ഇരുണ്ടഭൂഖണ്ഡ മാണ്.വായനയില്ലാത്തവന്റെ ഉള്ള് അഴുകിക്കൊണ്ടിരിക്കുന്നു.മലയാളത്തിന്റെ ഗ്രഹണകാലം അവസാനിക്കുന്നുവെന്നതിന്റെ അടയാളങ്ങളായാണ് ഭാഷാപോഷണവർഷാചരണം പോലുള്ള പരിപാടികളെ കാണുന്നതെന്നും പെരുമ്പടവം പറഞ്ഞു.മലയാളത്തെ സംരക്ഷിക്കുന്നതിനായി സർക്കാർതലത്തിൽ സ്വീകരിച്ചുവരുന്ന നടപടികളും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
            ഭാഷയ്ക്കും സാഹിത്യത്തിനും ഏറെ സംഭാവനകൾ നൽകിയ പ്രതിഭാശാലികൾ നിറഞ്ഞ മധ്യതിരുവിതാംകൂറിൽനിന്നും ഒരു കലാലയം ഭാഷാപോഷണശ്രമങ്ങളുമായി മുന്നിട്ടിറങ്ങുന്നുവെ ന്നത് ശ്ലാഘനീയവും മാതൃകാപരവുമാണ്.മധ്യകേരളത്തിന്റെ പൌരാണികമായ സാഹിത്യ സംസ്കാരത്തെ വീണ്ടെടുക്കാൻ യുവസമൂഹം തയ്യാറാവുന്നുവെന്നത് സന്തോഷകരമാണ്. സാഹിത്യ അക്കാദമിയുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പ്രോത്സാഹനം മലയാളവിഭാഗത്തിനു ണ്ടാവുമെന്ന്പെരുമ്പടവംശ്രീധരൻ അറിയിച്ചു.ഭാഷാപോഷണവർഷാചരണത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യക്യാമ്പുകൾക്കും ശില്പശാലകൾക്കും അക്കാദമിയുടെ സഹകരണമുണ്ടാവുമെന്ന ഉറപ്പും അക്കാദമി അദ്ധ്യക്ഷൻനൽകുകയുണ്ടായി.